Sunday, September 6, 2009

MOHANLAL in YODHA2

This is the official thread Yodha 2 after 18 yrs, Nepalilekku poya Ashokanum Appukattanum thirichethunnu.. The interesting part is, the movie is coming 3 D format.Music - Haris JayarajCamera Santhosh SivanCast: Lalettan, Jagathi Sreekumar, Punith Issar, Laxmi Rai, etcShoot will start on April 2010.അശോകനും അപ്പുക്കുട്ടനും ത്രീഡിയില്* ശനി, 29 ഓഗസ്റ്റ് 2009( 17:14 IST )PROയോദ്ധയ്ക്ക് രണ്ടാം ഭാഗം അണിയറയിലൊരുങ്ങുകയാണ്. മറ്റ് തുടരന്* ചിത്രങ്ങളേക്കാള്* ഈ സിനിമയ്ക്കുള്ള പ്രത്യേകത, ത്രീഡിയിലാണ് യോദ്ധയുടെ തുടര്*ച്ച ഇറങ്ങുന്നത് എന്നതാണ്. മോഹന്*ലാല്* നായകനാകുന്ന ചിത്രത്തില്* തുല്യ പ്രാധാന്യമുള്ള കഥാപാത്രത്തെ ജഗതി ശ്രീകുമാര്* അവതരിപ്പിക്കുന്നു. അശോകനും അപ്പുക്കുട്ടനുമായി ഇവര്* മത്സരിച്ചഭിനയിക്കുന്നത് സാങ്കേതികത്തികവോടെ പ്രേക്ഷകരിലെത്തിക്കാനാണ് അണിയറ പ്രവര്*ത്തകര്* ശ്രമിക്കുന്നത്.യോദ്ധ സംവിധാനം ചെയ്തത് സംഗീത് ശിവനായിരുന്നു എങ്കില്* രണ്ടാം ഭാഗം ഒരുക്കുന്നത് സംഗീതിന്*റെ സഹോദരന്* സഞ്ജീവ് ശിവനാണ്. മുമ്പ് ‘അപരിചിതന്*’ എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ‘യോദ്ധ - 2’ എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമ 2010 ഏപ്രിലില്* ചിത്രീകരണം ആരംഭിക്കും. കേരളവും നേപ്പാളും ന്യൂസിലന്*ഡുമാണ് പ്രധാന ചിത്രീകരണ കേന്ദ്രങ്ങള്*.യോദ്ധയിലെ ഗാനങ്ങള്* ഒരുക്കിയത് എ ആര്* റഹ്*മാനാണെങ്കില്* യോദ്ധ - 2ന്*റെ സംഗീതം ഹാരിസ് ജയരാജാണ്. ലോക പ്രശസ്ത ഛായാഗ്രാഹകനായ സീന്* കിര്*ബിയും സന്തോഷ്* ശിവനും ചേര്*ന്നാണ്* ക്യാമറ ചലിപ്പിക്കുക. നേപ്പാളില്* നിന്ന് കേരളത്തില്* എത്തിപ്പെടുന്ന ഒരു കുട്ടിലാമയെ ചുറ്റിപ്പറ്റിയാണ് യോദ്ധ - 2ന്*റെ കഥ വികസിക്കുന്നത്. യോദ്ധയിലെ വില്ലനായിരുന്ന പുനിത് ഇസാര്* തന്നെ ഈ ചിത്രത്തിലും വില്ലന്* വേഷത്തിലെത്തിയേക്കും.ലക്ഷ്മി റായിയാണ് യോദ്ധ - 2ലെ നായിക. ഇന്* ഹരിഹര്* നഗറിന്*റെ രണ്ടാം ഭാഗമായ ടു ഹരിഹര്* നഗറിലും ലക്ഷ്മി റായിയായിരുന്നു നായിക.

No comments:

Post a Comment